ഗുജറാത്തിന്റെ വികസനം തടസ്സപ്പെടുത്തിയിരുന്നത് യുപിഎ സർക്കാർ; ഇപ്പോൾ അവസ്ഥമാറിയെന്നും മോഡി

narendra modi

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസിനെ അടിച്ചിട്ടും പുതിയ പദ്ധതി പ്രഖ്യാപനം നടത്തിയുമായിരുന്നു ഈ മാസം ഗുജറാത്തിൽ നടത്തിയ മൂന്നാംഘട്ട സന്ദർശനത്തിൽ മോഡിയുടെ പ്രസംഗം.

താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തന്നോടുള്ള ശത്രുതയിൽ യുപിഎ സർക്കാർ വികസന പദ്ധതികൾ തടസ്സപ്പെടുത്തിയെന്നും മോഡി കുറ്റപ്പെടുത്തി.

വ്യാവസായിക വളർച്ചയും സഗുജറാത്തിന്റെ വികസനവും യുപിഎ സർക്കാർ തടസ്സപ്പെടുത്തി. 2014ൽ താൻ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതോടെ എല്ലാം മാറിയെന്നും മോഡി അവകാശപ്പെട്ടു.

കേന്ദ്രം എൻഡിഎയുടെ കൈകളിലെത്തിയതോടെയാണ് ഗുജറാത്തിന് വികസനം ലഭിച്ചതെന്നും കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് വലിയ മാറ്റമാണ് സംസ്ഥാനതക്തിന് ഉണ്ടായതെന്നും മോഡി വ്യക്തമാക്കി.

ഭാവ്‌നഘറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള കടത്ത് സർവ്വീസായ റോ – റോയുടെ ആദ്യഘട്ട ഉദ്ഘാടനം മോഡി നിർവ്വഹിച്ചു. 615 കോടി രൂപയുടെ പ്രൊജക്ടാണ് ഇത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top