Advertisement

വൈവിധ്യങ്ങളോടെ ഷാർജ രാജ്യാന്തര പുസ്തകോത്സവം നവംബർ ഒന്നിന്

October 22, 2017
1 minute Read
sharjah book fair

വൈവിധ്യങ്ങളോടെ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് നവംബർ ഒന്നിന് തുടക്കമാകുന്നു. പുതിയ മൂന്നു ഹാളുകൾ കൂടി ഇത്തവണത്തെ പുസ്തകോത്സവത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു. വിദേശ വിഭാഗം എക്‌സിക്യൂട്ടീവ് മോഹൻകുമാർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയിൽ നിന്ന് നൂറിലധികം പ്രസാധകർ പുസ്തകോത്സവത്തിൽ പങ്കെടുക്കും.

കേരളത്തിൽ നിന്നുള്ള പ്രസാധകരുടെ പവലിയൻ ഇത്തവണ പുതിയ ഹാളിൽ ആയിരിക്കും. എഴുപതിലധികം മലയാളം പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്ന മേളയിൽ കെ എം അബ്ബാസിന്റെ ‘തിരഞ്ഞെടുത്ത കഥകൾ’, ലീൻ ബി ജെസ്മസിന്റെ കവിതാസമാഹാരം ‘വസ്ത്രം’, അവതാരിക അശ്വതി ശ്രീകാന്തിന്റെ ‘ഠ ഇല്ലാത്ത മുട്ടായി’ എന്നീ പുസ്തകങ്ങളും അവതരിപ്പിക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിൽ എം ടി വാസുദേവൻ നായർ, അരുന്ധതി റോയ്, രാജ് ദീപ് സർദേശായി, എം എ ബേബി തുടങ്ങിയവർ അതിഥികളായി എത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top