പശു സംരക്ഷണത്തിന് പുതിയ പോലീസ് സേന

ഉത്തരാഖണ്ഡിൽ പ്രത്യേക പോലീസ് സേനയ്ക്ക് രൂപം നൽകുന്നു. സംസ്ഥാനത്തെ പശുക്കളെ സംരക്ഷിക്കുന്നതിനാണ് പ്രത്യേക സേനയെ രൂപീകരിക്കുന്നത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് പശു സംരക്ഷണത്തിന് പോലീസുകാരെ നിയോഗിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചത്. കുമാവ്, ഗാർവാൾ ഡിവിഷനുകളിലാണ് പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചത്. സംഘത്തിൽ 11 പോലീസുകാരെയാണ് നിയമിക്കുക.
ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ പശു സംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘത്തെ രൂപീകരിക്കുന്നു. ഹരിദ്വാറിലെ കത്താർപൂർ ഗ്രാമം പശു തീർത്ഥാടന കേന്ദ്രമായി വികസിപ്പിക്കണമെന്ന് ആർഎസ്എസിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പുതിയ തീരുമാനം.
പശുവിനെ കൊല്ലുന്നതിനെതിരെ സമരം ചെയ്ത് ജീവൻ വെടിഞ്ഞ ഹിന്ദുക്കളുടെ നാടാണിത്. ഇവരുടെ സ്മരണയ്ക്കായി പശു തീർഥാടന കേന്ദ്രം സ്ഥാപിക്കണമെന്നുമാണ് ആർഎസ്എസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ആർഎസ്എസ് നേതാക്കൾ റാവത്തിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. സമരത്തിൽ കൊല്ലപ്പെട്ടവരെ സ്വാതന്ത്ര്യ സമര പോരാളികളായി പ്രഖ്യാപിക്കണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here