മലേഷ്യയിൽ മണ്ണിടിച്ചിൽ; 11 മരണം

വടക്കൻ മലേഷ്യയിലെ നിർമ്മാണ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 11 ആയി. വടക്കൻ പെനാങ്ങിലെ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്കാണ് മണ്ണിടിച്ചിൽ ഉണ്ടായത്. 14 തൊഴിലാളികളിൽ 3 പേർ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
തിങ്കളാഴ്ച രാവിലെ ഒരു ബംഗ്ലാദേശ് സ്വദേശിയുടെ മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥൻ മൊഹമ്മദ് റിസുവാൻ റാംലി അറിയിച്ചു.
ചൈന, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, മ്യാൻമർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here