പൊരിവെയിലത്ത് തെരുവില്‍ നാടകം കളിച്ചയാളാണ്, എനിക്ക് കാരവാന്‍ വേണ്ട: അപ്പാനി ശരത്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയാണ് അപ്പാനി ശരത് ഷൂട്ടിംഗ് സെറ്റില്‍ കാരവാന്‍ ആവശ്യപ്പെട്ടു എന്നുള്ളത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ശരത് തന്നെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്. പൊള്ളുന്ന വെയിലില്‍ 120തോളം തെരുവു നാടകങ്ങളില്‍ അഭിനയിച്ച ആളാണ് താന്‍.അത് കൊണ്ട് വെയിലൊന്നും തന്നെ ബാധിക്കില്ല. തന്റെ അച്ഛന്‍ കൂലിപ്പണിക്കാരനാണ്. ബൂസ്റ്റും , ഹോര്‍ളിക്സും കുടിച്ചല്ല വളര്‍ന്നത്. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ശരീരം കണ്ട് പലരും കളിയാക്കിയിട്ടുണ്ട്. അവര്‍ക്കുള്ള മറുപടിയായിരുന്നു അങ്കമാലി ഡയറീസ് എന്ന ചിത്രം. എന്റെ ജീവിത ലക്ഷ്യമാണ് സിനിമ. ഇപ്പോള്‍ താന്‍ അത് നേടി. തന്റെ ജീവിതത്തില്‍ വന്ന ഏക മാറ്റം ഒരു കാറ് വാങ്ങിയതാണ്. 17,000രൂപ കാറിന് ലോണ്‍ അടയ്ക്കുന്നുണ്ട്. ആദ്യ സിനിമയില്‍ ഇറച്ചിക്കടയിലും റോഡിലുമാണ് കിടന്നത്. രണ്ടാം സിനിമയായ വെളിപാടിന്റെ പുസ്തകത്തില്‍ രണ്ട് കാരവാനുണ്ടായിരുന്നു. എന്നാല്‍ ആ ഭാഗത്തേക്കേ ഞാന്‍ പോയിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് തന്റെ വ്യക്തി ജീവിതത്തേയും സിനിമാ ജീവിതത്തേയും ബാധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
appani ravi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here