സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍; ഗസ്റ്റ് അപ്പിയറന്‍സുമായി ലിജോ ജോസ് പല്ലിശ്ശേരി

സംവിധായകന്‍ ലിജോ ജോസ് പല്ലിശ്ശേരി അഭിനയരംഗത്തേക്ക്. ടിനു പാപ്പച്ചന്‍ എന്ന നവാഗത സംവിധായകന്റെ സ്വാതന്ത്ര്യം അര്‍ദ്ധ രാത്രിയില്‍ എന്ന ചിത്രത്തിലെ ഗസ്റ്റ് റോളിലൂടെയാണ് ലിജോ അഭിനയം പരീക്ഷിക്കുന്നത്. ഒരു അഭിഭാഷകന്റെ വേശത്തിലാണ് ലിജോ വെള്ളിത്തിരയുടെ മുന്നിലേക്ക് എത്തുന്നത്. സപ്തമശ്രീ തസ്കരാ, മായാനദി എന്നീ ചിത്രങ്ങളിലൂടെ മുമ്പും ലിജോ ഗസ്റ്റ് റോളുകളിലൂടെ മലയാള സിനിമയില്‍ എത്തിയിട്ടുണ്ട്. പുതിയ ചിത്രത്തില്‍ ഗസ്റ്റ് റോളാണെങ്കിലും സിനിമയിലെ നിര്‍ണ്ണായക ഘട്ടത്തിലാണ് വരവ്.
ലിജോ ജോസ് പല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ നായകനായി ഉയര്‍ന്ന ആന്റണി വര്‍ഗ്ഗീസാണ് ഈ ചിത്രത്തിലെ നായകന്‍. ജേക്കബ് എന്ന ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരനായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു ത്രില്ലര്‍ ചിത്രമാണിത്. ദിലീപ് കുര്യനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍. ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു രാത്രിയിലുണ്ടാകുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here