Advertisement

സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ല, നടന്നത് പ്രാഥമിക ചർച്ചകൾ; ആശയക്കുഴപ്പമില്ലെന്ന് ആഷിക് അബു 24നോട്

September 18, 2024
Google News 1 minute Read

പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷന്റെ രൂപീകരണത്തിൽ ആശയക കുഴപ്പമില്ലെന്ന് സംവിധായകൻ ആഷിക് അബു ട്വന്റിഫോറിനോട്. സംഘടന ഇതുവരെ രൂപീകരിച്ചിട്ടില്ല. ഇതുവരെ നടന്നത് പ്രാഥമിക ചർച്ചകൾ മാത്രം. ഔദ്യോഗിക വാർത്താ കുറിപ്പ് ഉടൻ പുറത്തിറക്കുമെന്ന് ആഷിക് അബു ട്വന്റിഫോറിനോട് പറഞ്ഞു. സംഘടനയ്ക്ക് വൈകാതെ അന്തിമ രൂപം കൈവരുമെന്ന് ആഷിക് അബു പറഞ്ഞു.

താന്‍ മാത്രമല്ല മമ്മൂട്ടി വരെ മട്ടാഞ്ചേരി മാഫിയയുടെ ഭാഗമാണ് എന്നാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നതെന്ന് ആഷിഖ് അബു പറഞ്ഞു. ഇത് കൃത്യമായും ഒരു സംഘപരിവാര്‍ നരേഷനാണെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമ രംഗത്തെ ജനാധിപത്യവത്കരിക്കുകയാണ് സിനിമ രംഗത്തെ പുതിയ സംഘടനയുടെ ലക്ഷ്യമെന്നും ആഷിഖ് അബു പറഞ്ഞു.

തൊഴിലിടമെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു മേഖലയായി സിനിമ രംഗം മാറണം. സിനിമ രംഗത്തെ കുറിച്ച് ഭരണകൂടവുമായി, സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചര്‍ച്ച നടത്തുകയും നയം രൂപീകരിക്കുകയും ചെയ്യേണ്ടത് ഇത്തരത്തിലുള്ള സംഘടനയാണ്. അങ്ങനെയൊരു സംഘടനയെ കുറിച്ചുള്ള ആലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ആഷിഖ് അബു പറഞ്ഞു.

അതേസമയം സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനിൽ താനില്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു. താൻ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്റെ ഭാ​ഗമല്ലെന്ന് ലിജോ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്നാൽ സംഘടനയെ സ്വാ​ഗതം ചെയ്യുന്നു. സംഘടനയുടെ ഭാ​ഗമാകുമ്പോൾ അറിയിക്കുമെന്നും ലിജോ വ്യക്തമാക്കി.

Story Highlights : Aashiq Abu about Progresive Film Association

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here