രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കും; നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ക്രൈം ബ്രാഞ്ച്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒരു സ്ത്രീയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. എം.എല്‍.എ പ്രതിയാണെന്ന് ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിക്കും.
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിന്റെ വിവരം ക്രൈം ബ്രാഞ്ച് സ്പീക്കറെ അറിയിക്കും. ക്രൈംബ്രാഞ്ച് ഇന്ന് തന്നെ സ്പീക്കറുടെ ഓഫീസില്‍ റിപ്പോര്‍ട്ട് നല്‍കും. അടുത്തയാഴ്ച നിയസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നീക്കം. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്.ഐ.ആറിന്റെയും വിവരങ്ങള്‍ കൈമാറും.
ക്രൈം ബ്രാഞ്ച് പരാതിക്കാരനായ അഡ്വ. ഷിന്റോ സെബാസ്റ്റ്യന്റെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ ക്രൈബ്രാഞ്ച് ഓഫീസിലാണ് മൊഴി എടുക്കൽ നടന്നത്. രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായി 13 ഓളം പരാതികളാണ് ലഭിച്ചത്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യം ചെയ്യുക. വ്യാജ വോട്ടർ തിരിച്ചറിയൽ കാർഡ് കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് അയക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരിൽകണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും. ആർക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കിൽ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.
തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസിൽ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവിൽ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക. സ്ത്രീകളെ പിന്തുടർന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവിൽ കേസ് എടുത്തിട്ടുള്ളത്.
Story Highlights : Crime Branch Against Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here