ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ ജയിൽ ചട്ടം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായിരിക്കും കേസ് അന്വേഷിക്കുക. സംസ്ഥാന പൊലീസ് മേധാവി ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കി.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ ഇയാളെ മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് തളാപ്പിലെ ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്ന് പൊലീസ് പിടികൂടിയത്. കണ്ണൂർ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയും ഇതോടെ ചർച്ചയായിരുന്നു. ഇതോടെ ഗോവിന്ദചാമിയുടെ കണ്ണൂർ ജയിൽ ചാട്ടത്തിൽ സമഗ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. വിയ്യൂർ സെൻട്രൽ ജയിലിലേക്കാണ് ഗോവിന്ദചാമിയെ മാറ്റിയത്.വിയ്യൂരിലെ അതീവസുരക്ഷ ജയിലിൽ ഏകാന്ത സെല്ലിലേക്കാണ് ഗോവിന്ദചാമി ഇപ്പോൾ തടവിൽ കഴിയുന്നത്. പുറത്ത് ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലും അതിന്മുകളിൽ 3 മീറ്റർ ഉയരത്തിൽ കമ്പിവേലിയും സ്ഥാപിച്ചാണ് അതീവസുരക്ഷ ജയിൽ തിരിച്ചിരിക്കുന്നത്. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്.
Story Highlights : Govindachamy’s jail escape; Crime Branch to investigate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here