Advertisement

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുപ്പ് തുടങ്ങി

2 hours ago
Google News 2 minutes Read
rahul (2)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയിൽ പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും. ആദ്യം അഡ്വ.ഷിന്റോയുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. ജവഹർ നഗർ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഷിന്റോയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബാക്കിയുള്ളവരുടെ മൊഴി എടുക്കൽ നടക്കുക. രാഹുലിനെതിരെ കേസെടുക്കണമെന്ന് പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണക്കേസിൽ കോൺഗ്രസ് നിലപാട് മയപ്പെടുത്തുകയാണ്. രാഹുലിന്റെ എംഎൽഎ സ്ഥാനത്തിൽ രാജി വേണ്ടെന്നാണ് കൂടുതൽ നേതാക്കളുടെയും ആവശ്യം. എംഎൽഎയുടെ അവകാശം വിനിയോഗിക്കപ്പെടണമെന്ന് അടൂർ പ്രകാശും പ്രതികരിച്ചു.കഴിഞ്ഞ ദിവസം മുതിർന്ന കോൺ​ഗ്രസ് നേതാവ് എംഎം ഹസ്സനും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചുമായിരുന്നു എംഎം ഹസ്സൻ്റെ പ്രതികരണം. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസ് എന്നായിരുന്നു പരിഹസിച്ചിരുന്നത്.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ട് പ്രതിഷേധങ്ങൾ തുടരുകയാണ്. രാഹുലിന് സംരക്ഷണമൊരുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തുന്നത്. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം സംഘടിപ്പിക്കും.

Story Highlights : Crime Branch begins recording statements in sexual assault complaint against Rahul Mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here