നവവധു പവര്‍കട്ട് സമയത്ത് കാമുകനൊടൊപ്പം ഒളിച്ചോടി

ഒരു മാസം മുമ്പ് വിവാഹിതയായ പെണ്‍കുട്ടി ഭര്‍ത്തൃ ഗൃഹത്തില്‍ നിന്ന് പവര്‍കട്ട് സമയത്ത് കാമുകനോടൊപ്പം ഒളിച്ചോടി. നാദാപുരം കല്ലാച്ചിയിലാണ് സംഭവം. പാനൂര്‍ സ്വദേശിയായ യുവാവുമൊത്താണ് പെണ്‍കുട്ടി ഒളിച്ചോടിയത്.കല്ലാച്ചി തെരുവാന്‍ പറമ്പ് സ്വദേശിയുമായാണ് പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞത്. പെണ്‍കുട്ടിയുടെ വിവാഹം കഴിയുന്ന സമയത്ത് കാമുകന്‍ ഗള്‍ഫിലായിരുന്നു. നാട്ടിലെത്തിയ കാമുകന്‍ പെണ്‍കുട്ടിയുടെ ഭര്‍ത്തൃഗൃഹം കണ്ടെത്തിയ ശേഷം രാത്രി ബൈക്കിലെത്തി കൊണ്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവും വീട്ടുാകാരും നാദാപുരം പോലീസില്‍ പരാതി നല്‍കി. എന്നാല്‍ അപ്പോഴേക്കും ഇരുവരും സ്റ്റേഷനില്‍ ഹാജരായി. വടകര കോടതിയില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയെങ്കിലും സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top