സ്വകാര്യ സുരക്ഷ; ദിലീപ് ഇന്ന് മറുപടി നൽകും

dileep dileep to answer about private security dileep went to dubai

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷ ജീവനക്കാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ നോട്ടീസിന് നടൻ ദിലീപ് ഇന്ന് മറുപടി നൽകും.

ഗോവ കേന്ദ്രീകരിച്ചുളള സായുധ ഏജൻസിയോടും പൊലീസ് മറുപടി തേടിയിട്ടുണ്ട്. എറണാകുളം റൂറൽ എസ്പിയുടെ നിർദേശപ്രകാരം ആലുവ സിഐയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഗോവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘തണ്ടർഫോഴ്‌സ്’ എന്ന സ്വകാര്യ ഏജൻസിയാണ് ദിലീപിന് സുരക്ഷയൊരുക്കുന്നത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ദിലീപിനൊപ്പം ഉണ്ടാകും. അതേസമയം, ദിലീപ് സുരക്ഷ തേടിയ സാഹചര്യം ദിലീപിന്റെ മറുപടിക്ക് ശേഷം അന്വേഷണ സംഘം പരിശോധിക്കും. ആയുധങ്ങളുടെ സഹായത്തോടെയാണോ സുരക്ഷ എന്ന കാര്യവും പരിശോധിക്കും.

dileep to answer about private security

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top