ജാർഖണ്ഡിൽ വീണ്ടും പട്ടിണി മരണം; 40കാരൻ മരിച്ചത് പട്ടിണി കിടന്ന്

ജാർഖണ്ഡിൽ വീണ്ടുമൊരു പട്ടിണി മരണം കൂടി. ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിന്റെ പേരിൽ പതിനൊന്ന് വയസ്സുകാരി പട്ടിണി കിടന്ന് മരിച്ചിട്ട് ഒരു മാസം തികയും മുമ്പാണ് ജാർഖണ്ഡിൽനിന്ന് വീണ്ടുമൊരു പട്ടിണി മരണം കൂടി റിപ്പോർട്ട് ചെയ്യുന്നത്.
റിക്ഷാക്കാരാനായ വൈദ്യനാഥ് രവിദാസ് (40) എന്നയാളാണ് പട്ടിണികിടന്ന് മരിച്ചത്. വെള്ളിയാഴ്ച മംഗ്ര ഗ്രാമത്തിലെ വീട്ടിൽവച്ചാണ് ഇയാൾ മരിച്ചത്.
കഴിഞ്ഞ കുറേ ദിവസമായി കുടുംബത്തിൽ കഴിക്കാൻ ആഹാരമില്ലെന്നും പട്ടിണി കിടന്നാണ് തന്റെ ഭർത്താവ് മരിച്ചതെന്നും രവിദാസിന്റെ ഭാര്യ പറഞ്ഞു. വൈദ്യനാഥ് റിക്ഷ വലിച്ച് കിട്ടുന്ന പണംകൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.
കഴിഞ്ഞ സെപ്തംബർ 28നാണ് ആധാർ കാർഡ് ലിങ്ക് ചെയ്യാത്തതിന്റെ പേരിൽ റേഷൻ നിഷേധിച്ച് പെൺകുട്ടി പട്ടിണി കിടന്ന് മരിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here