നടൻ വിശാലിന്റെ ഓഫീസിൽ റെയ്ഡ്

തമിഴ് നടൻ വിശാലിന്റെ ഓഫീസിൽ ജി.എസ്.ടി ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. വടപളനിയിലുള്ള ഓഫീസായ വിശാൽ ഫിലിം ഫാക്ടറിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
ചരക്കു സേവന നികുതി അടയ്ക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു റെയ്ഡ് എന്നാണ് ഔദ്യോഗിക വിശദീകരണം. വിശാൽ ജി.എസ്.ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് സമർപ്പിച്ചതായി തമിഴ് ചാനലുകൾ റിപ്പോർട്ട് ചെയ്തു.
വിജയ് നായകനായ മെർസലുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ബി.ജെ.പി. നേതൃത്വത്തെ ശക്തമായി വിമർശിച്ച് രംഗത്തു വന്നതിന്റെ പിറ്റേ ദിവസമാണ് റെയ്ഡ് നടന്നത് എന്നതാണ് ശ്രദ്ധേയം.
raid in actor vishal office
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here