Advertisement

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ഇന്നെത്തും

October 24, 2017
Google News 1 minute Read
Ashraf gani

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ഇന്ന് ഇന്ത്യയിലെത്തും.  രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി അഷ്റഫ് ഗാനി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ രാഷ്ട്രപതി ഭവനില്‍ അഷ്റഫ് ഗാനിക്ക് രാജ്യം ഔദ്യോഗിക സ്വീകരണം നല്‍കും. ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
മോദിയും ഗ്യാനിയും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച നാളെ നടക്കും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജുമായും ഗാനി ചര്‍ച്ച നടത്തുന്നുണ്ട്. കൂടാതെ ദില്ലിയില്‍ വിവേകാനന്ത ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.

Ashraf gani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here