കൊച്ചി ടസ്‌ക്കേഴ്‌സിന് ബിസിസിഐ നൽകേണ്ടത് 850 കോടി രൂപ

bcci should give kochi tuskers 850 crore as fine

കൊച്ചി ടസ്‌ക്കേഴ്‌സിന് ബി.സി.സി.ഐ 850 കോടി രൂപ നൽകണമെന്ന് ആർബിട്രേഷൻ വിധി. ഐ.പി.എല്ലിൽ നിന്ന് പുറത്താക്കിയതിന് നഷ്ടപരിഹാരമായാണ് ബി.സി.സി.ഐ ഈ തുക നൽകേണ്ടത്.

2011 സീസണിൽ മാത്രം കളിച്ച കൊച്ചി ടസ്‌ക്കേഴ്‌സിനെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന കുറ്റത്തിനാണ് ബി.സി.സി.ഐ പുറത്താക്കിയത്. മൊത്തം ഫീസിന്റെ പത്ത് ശതമാനം ബാങ്ക് ഗ്യാരണ്ടി സമർപ്പിക്കാൻ ബി.സി.സി.ഐ ആവശ്യപ്പെട്ടെങ്കിലും കൊച്ചി ടസ്‌ക്കേഴ്‌സിന് അത് ഹാജരാക്കാനായില്ല. തുടർന്ന് ടസ്‌ക്കേഴ്‌സുമായുള്ള കരാർ ബി.സി.സി.ഐ റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെയാണ് കൊച്ചി ടസ്‌ക്കേഴ്‌സ് ആർബിട്രേറ്ററിനെ സമീപിച്ചത്. 1560 കോടി രൂപക്ക് താരങ്ങളെ ലേലത്തിലെടുത്ത ടസ്‌ക്കേഴ്‌സ് റെൻഡെവ്യൂ സ്‌പോർട്‌സ്
വേൾഡ് എന്ന പേരിൽ അഞ്ച് കമ്പനികളുടെ കൺസോർഷ്യമായാണ് രൂപീകരിച്ചത്.

bcci should give kochi tuskers 850 crore as fine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top