Advertisement

തളിപ്പറമ്പ് വസ്തു തട്ടിപ്പ്; അഭിഭാഷകയും ഭര്‍ത്താവും അറസ്റ്റില്‍

October 24, 2017
0 minutes Read
pic

തളിപ്പറമ്പിലെ സഹകരണ വകുപ്പ് മുന്‍ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് അഭിഭാഷകയെയും ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ ബാറിലെ അഭിഭാഷക കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ശൈലജയും കൃഷ്ണകുമാറും തളിപ്പറമ്പ് ഡിവൈഎസ്‌പി മുമ്പാകെ കീഴടങ്ങിയിരുന്നു.

ബാലകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശൈലജ തന്റെ സഹോദരി സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം കഴിച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നാണ് കേസ്.ബാലകൃഷ്ണന്റെ മരണശേഷമാണ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 1980ല്‍ ഇവര്‍ വിവാഹിതരായി എന്നാണ് രേഖ. വിവാഹ ഫോട്ടോയും, ക്ഷണക്കത്തുമെല്ലാം വ്യാജമായി ഉണ്ടാക്കി.  ജാനകി നേരത്തെ അറസ്റ്റിലായിരുന്നു.

തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ബാലകൃഷ്ണനെ ശൈലജയും ഭര്‍ത്താവും ചേര്‍ന്ന് ചികിത്സയ്‌ക്കെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ മരണമടയുകയായിരുന്നു. എന്നാല്‍ ബന്ധുക്കളാണെന്ന് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ഇവര്‍തന്നെയാണ് മൃതദേഹം ഏറ്റുവാങ്ങിയതും ഷൊര്‍ണൂരില ശാന്തിതീരത്ത് സംസ്‌കരിച്ചതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top