വാട്ട്‌സാപ്പിൽ ഗ്രൂപ് വോയിസ്‌കോൾ ഫീച്ചർ എത്തി

whatsapp voice video call uae whatsapp introduces group voice call feature

ടെക് ലോകം ഏറെ നാൾ കാത്തിരുന്ന ഗ്രൂപ്പ് വോയിസ്‌കോൾ ഫീച്ചർ വാട്‌സാപ്പിൽ എത്തി. ഐഒഎസ് ഫോൺ ഉപയോക്താക്കൾക്ക് ബീറ്റ പതിപ്പായാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നത്. ആൻഡ്രോയ്ഡിൽ ഉടൻ ഈ ഫീച്ചർ എത്തും.

നിലവിൽ വീഡിയോ കോൾ, വോയ്‌സ് കോൾ, സംവിധാനങ്ങൾ മാത്രമാണ് വാട്‌സ്ആപ്പിൽ ഉള്ളത്. ഗ്രൂപ്പ് വോയ്‌സ് കോൾ സൗകര്യം കൂടി എത്തുന്നതോടെ വാട്‌സ്ആപ്പിന്റെ ഉപയോഗം മറ്റൊരു തലത്തിലേക്ക് ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രൂപ്പ് കോളിംഗ് സംവിധാനത്തിനായി വാട്ട്‌സ്ആപ്പ് ഉപയോഗിക്കുന്ന ഐഫോൺ ഉപയോക്താക്കൾ 2.17.70 പതിപ്പിലേക്ക് വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യണം.

 

WhatsApp introduces group voice call feature

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top