ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങളടങ്ങിയ ഫ്ളക്സ്ബോര്‍ഡുകളോ കട്ടൗട്ടുകളോ സ്ഥാപിക്കരുതെന്ന് കോടതി

തമിഴ്നാട്ടിൽ ഇനി ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വെച്ചുള്ള കട്ടൗട്ടുകളോ ഫ്ലക്സ്ബോർഡുകളോ സ്ഥാപിക്കാനാവില്ല. മദ്രാസ് ഹൈക്കോടതിയുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ്.ജീവിച്ചിരിയ്ക്കുന്ന വ്യക്തികളുടെ കട്ടൗട്ടോ ഫ്ലക്സോ പോസ്റ്ററോ ഇനി വഴിവക്കിൽ വെയ്ക്കരുതെന്നാണ് കോടതിവിധി.
ചെന്നൈ ആറുമ്പാക്കത്തുള്ള സ്വന്തം വീടിന് മുന്നിൽ അയൽക്കാരൻ ഒരു രാഷ്ട്രീയപ്പാർട്ടിയുടെ ഫ്ലക്സും കൊടിയും വെച്ച് വഴി തടഞ്ഞതിനെതിരെ തിരുലോചനകുമാരി എന്ന വീട്ടമ്മ നൽകിയ ഹർജിയിലാണ് കോടതി വിധി. സ്പോൺസർ ചെയ്തയാളാണെങ്കിൽപ്പോലും ചിത്രം ഫ്ലക്സിൽ വെക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറിക്കും എല്ലാ തദ്ദേശഭരണസ്ഥാപനങ്ങൾക്കും കോടതി നോട്ടീസയച്ചു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News