തോമസ് ചാണ്ടിയ്ക്കെതിരായ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിച്ചില്ല. കൂടുതല്‍ പരിശോധന വേണമെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അറിയിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ പരിശോധന വേണമെന്നാണ് അറിയിച്ചത്.
അതിനിടെ ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തു. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News