അവളെന്നെ സ്‌നേഹിച്ചത് ആത്മാർഥതയോടെ എന്നാൽ ഞാൻ അവളെ മുതലെടുക്കുകയായിരുന്നു; മുൻ പ്രണയിനിയെ ചതിച്ച കഥ തുറന്ന് പറഞ്ഞ് നവാസുദ്ദീൻ

പ്രണയത്തിൽ ചതി പറ്റിയിട്ടുള്ള കഥ തുറന്ന് പറയാൻ ആർക്കും മടിയില്ലെങ്കിലും മറ്റൊരാളെ ചതിച്ച ഖത തുറന്ന് പറയാൻ ആരും മടിക്കും. എന്നാൽ തന്റെ പ്രണയിനിയെ സമർത്ഥമായി ചതിച്ച കഥ തുറന്ന് പറഞ്ഞ് ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ധിഖി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ ആത്മകഥ ആൻ ഓർഡിനറി ലൈഫ്: എ മെമ്മോയറിലൂടെയാണ് ഇർഫാൻ ഈ ‘തേപ്പ് കഥ’ തുറന്ന് പറഞ്ഞിരിക്കുന്നത്. മുൻ മിസ് ഇന്ത്യ മത്സരാർത്ഥിയും സഹപ്രവർത്തകയുമായ നിഹാരിക സിങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയാണ് അദ്ദേഹം.
പ്രണയത്തിലായ ശേഷം താനുമായി നല്ല സൗഹൃദത്തിലായിരുന്ന നിഹാരികയെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ അവർ താനുണ്ടാക്കിയ ഭക്ഷണവും കഴിച്ച് മടങ്ങുന്നതിനിടയിൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. നിഹാരികയുടെ ക്ഷണപ്രകാരം താൻ അവരുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് അവരുമായി ശാരീരികമായി ഒന്നായെന്ന് താരം വെളിപ്പെടുത്തി.
ഒന്നര വർഷത്തോളം നീണ്ടു നിന്ന പ്രണയം തുടങ്ങിയത് അവിടെ വെച്ചായിരുന്നുവെന്നും താരം പറയുന്നു. പ്രണയാതുരമായ നിമിഷങ്ങളും സംഭാഷണങ്ങളും ആഗ്രഹിച്ചിരുന്നു അവൾ. ആത്മാർത്ഥമായ സ്‌നേഹമായിരുന്നു അവളുടേത്. എന്നാൽ തന്റെ ലക്ഷ്യം മറ്റൊന്നായിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നീട് അത് മനസിലാക്കിയ അവൾ ഈ ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞുവെന്നും താരം പറയുന്നു.
ഈ മാസമാണ് റിതുപർണ ചാറ്റർജി എഴുതിയ നവാസുദ്ദീൻ സിദ്ദീഖിയുടെ ആത്മകഥ പുറത്തിറങ്ങിയത്.
nawazuddin siddiqui opens up about relationship with niharika
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here