Advertisement

താജ്മഹലിന് സമീപമുള്ള ബഹുനില പാർക്കിങ് കെട്ടിടം പൊളിച്ച് നീക്കണം : സുപ്രീം കോടതി

October 25, 2017
Google News 1 minute Read
taj mahal a blot on indian culture says BJP Supreme Court orders demolition of parking lot at Taj Mahal number of tourists to tajmahal may be limited

താജ്മഹലിന് സമീപമുള്ള ബഹുനില പാർക്കിങ് കെട്ടിടം പൊളിച്ച് നീക്കാൻ സുപ്രീം കോടതി ഉത്തരവ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ താജ്മഹൽ സന്ദർശനത്തിന് രണ്ട് ദിവസം മുൻപാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നിലവിൽ നിർമാണം നടക്കുന്ന ബഹുനില പാർക്കിങ് സംവിധാനത്തിന്റെ നിർമാണം താജ്മഹലിന് കേടുപാടുകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് സുപ്രീംകോടതി തീരുമാനം.

താജ്മഹൽ സന്ദർശിക്കാൻ എത്തുന്നവരുടെ വാഹന ബാഹുല്യത്തെ തുടർന്നാണ് ബഹുനില പാർക്കിങ് സംവിധാനം നിർമിക്കാൻ സംസ്ഥാന ഭരണകൂടം തീരുമാനിച്ചത്. താജ്മഹലിന്റെ കിഴക്കേ കവാടത്തിന് സമീപമായാണ് ബഹുനില പാർക്കിങ് സമുച്ചയത്തിന്റെ നിർമാണം പുരോഗമിച്ചിരുന്നത്.

Supreme Court orders demolition of parking lot at Taj Mahal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here