റിയാദ്-കരിപ്പൂർ സെക്ടറിൽ സർവീസുകളുടെ എണ്ണം വർധിപ്പിച്ച് എയർ ഇന്ത്യ

സൗദി തലസ്ഥാനമായ റിയാദിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ്സ് സർവീസുകളുടെ എണ്ണം വർധിപ്പിച്ചു.
ശൈത്യകാല ഷെഡ്യൂൾ പ്രകാരം ഈ മാസം 29 മുതൽ ആഴ്ചയിൽ ആറു ദിവസവും സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ മാനേജർ കുന്ദൻ ലാൽ അറിയിച്ചു. നിലവിലെ സർവീസുകൾക്ക് പുറമെ വ്യാഴം, ശനി ദിവസങ്ങളിലാണ് പുതിയ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ ചൊവ്വ ഒഴികെ എല്ലാ ദിവസങ്ങളിലും റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് ഉണ്ടാകും.
കാലത്ത് 9:15നു കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11:45 നു റിയാദിലെത്തും. തിരിച്ചു 1:15 നു പുറപ്പെട്ടു രാത്രി 8:15 നു കരിപ്പൂരിൽ എത്തിച്ചേരും. 175 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക.
air india increases number of service from riyadh to karipur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here