Advertisement

ലോകത്തെ കരുത്തുറ്റ പാസ്‌പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം എത്രയെന്നോ ?

October 26, 2017
Google News 1 minute Read
global passport power ranking 2017 indian position

ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്കിങ്ങ് റിപ്പോർട്ട് 2017 പുറത്ത്. സിംഗപ്പൂരിനാണ് ഒന്നാം സ്ഥാനം. ജർമ്മനി രണ്ടാം സ്ഥാനത്തും, സ്വീഡൻ മൂന്നാമതും ദക്ഷിണകൊറിയ നാലാം സ്ഥാനത്തുമാണ്. പ്രമുഖ സാമ്പത്തിക ഉപദേശക സ്ഥാപനമായ ആർട്ടൻ ക്യാപിറ്റലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

പട്ടികയിൽ എഴുപത്തിയഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉള്ളത്. കഴിഞ്ഞ വർഷം എഴുപത്തിയെട്ടാം സ്ഥാനമായിരുന്നു ഇന്ത്യയുടേത്. 51 ആണ് ഇന്ത്യയുടെ വിസാഫ്രീ സ്‌കോർ.

അടുത്തിടെ സിംഗപ്പൂർ സ്വദേശികൾക്ക് വിസ ആവശ്യമില്ലെന്ന്, പരാഗ്വെ വ്യക്തമാക്കിയിരുന്നു. വിസാഫ്രീ സ്‌കോർ 159 സ്വന്തമാക്കിക്കൊണ്ടാണ് സിംഗപ്പുർ പാസ്‌പോർട്ട് കരുത്തിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ രണ്ടു വർഷവും ജർമ്മനിയായിരുന്നു ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്കിൽ ഒന്നാമതുണ്ടായിരുന്നത്. എന്നാൽ, ഈ വർഷമാദ്യം മുതൽ ജർമ്മനിയും സിംഗപ്പുരും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിംഗിൽ ജർമ്മനിയെ പിന്തള്ളി സിംഗപ്പുർ ഒന്നാമതെത്തുകയായിരുന്നു. ഇതാദ്യമായാണ് ഒരു ഏഷ്യൻ രാജ്യം ഈ പട്ടികയിൽ ഒറ്റയ്ക്ക് ഒന്നാം സ്ഥാനം സ്വന്തമാക്കുന്നത്.

global passport power ranking 2017 indian position

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here