ആരാധകരോട് തയ്യാറായി ഇരിക്കാന്‍ കമല്‍ഹാസന്‍

ആ പ്രഖ്യാപനം തന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ടായിരിക്കുമെന്ന സൂചന നല്‍കി കമല്‍ഹാസന്‍. പ്രമുഖ തമിഴ് മാഗസിനായ ആനന്ദവികടനില്‍ കമല്‍ഹാസന്‍ കൈകാര്യം ചെയ്യുന്ന കോളത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ‘തയ്യാറായിരിക്കൂ, എല്ലാം നവംബര്‍ 7ന് പറയും’ എന്ന തലക്കെട്ടിലാണ് ലേഖനം. ‘ഒരു വലിയ യുവ ശക്തി കാത്തിരിക്കുകയാണ്. അവരെ ഏകോപ്പിക്കാനുള്ള കര്‍ത്തവ്യം എന്നില്‍ സംജാതമായിരിക്കുന്നു. അവര്‍ക്കായി എല്ലാ കാര്യങ്ങളും ഞാന്‍ നവംബര്‍ 7ന് പറയും. ‘സര്‍ക്കാര്‍ എല്ലാം ചെയ്യുമെന്ന പ്രതീക്ഷകളെല്ലാം നശിച്ചിരിക്കുന്നു. നമുക്കത് ചെയ്യാന്‍ കഴിയും, നിങ്ങള്‍ക്കത് ചെയ്യാന്‍ കഴിയും . എനിക്കത് ചെയ്യാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്കും കഴിയും’ എന്നും ലേഖനത്തില്‍ ഉണ്ട്. അരവിന്ദ് കേജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയില്‍ നിന്നുള്ള പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചന നല്‍കി ലേഖനം പുറത്ത് വന്നിരുന്നു.
kamal hassan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here