ഷെറിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് അനാഥാലയ ഉടമ

ടെക്‌സാസാസിൽ കൊല്ലപ്പെട്ട ഷെറിൻ മാത്യൂസിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് അനാഥാലയ ഉടമ. ഷെറിന് പോഷകകുറവ് ഉണ്ടായിരുന്നതിനാൽ ഇടയ്ക്കിടെ പാൽ നൽകാറുണ്ടെന്നായിരുന്നെന്നായിരുന്നു പിതാവ് പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ കുട്ടിക്ക് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും അനാഥാലയ ഉടമ ബബിതാ കുമാരി വ്യക്തമാക്കി. ദത്തെടുക്കാനെത്തിയപ്പോൾ ഇരുവർക്കും കുട്ടിയോട് സ്‌നേഹമായിരുന്നെന്നും അനാഥാലയ ഉടമ കൂട്ടിച്ചേർത്തു.
ബീഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽ നിന്നുമാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യുവും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്.
sherin doesnt have any health issues says orphanage
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News