മന്ത്രി സി രവീന്ദ്രനാഥ് ശാഖാംഗമായിരുന്നെന്ന് അനില്‍ അക്കര

മന്ത്രി സി രവീന്ദ്രനാഥ് ശാഖാംഗമായിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. ഫെസ്ബുക്കിലൂടെയാണ് അനില്‍ അക്കരയുടെ പരിഹാസം. ബിജെപി താത്വിക ആചാര്യനായിരുന്ന ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മദിന ആഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ പശ്ചാത്തലത്തിലാണ് അനില്‍ അക്കര രംഗത്ത് എത്തിയിരിക്കുന്നത്.
അനില്‍ അക്കരയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം
കുട്ടിക്കാലത്തു എറണാകുളം ചേരാനെലൂർ
ആർ എസ് എസ് ശാഖാ അംഗം,
വിദ്യാർത്ഥി ആയിരിക്കുബോൾ
ഇ എം എസ് പഠിച്ച
തൃശ്ശൂർ സെന്റ്തോമസ് കോളേജിൽ
എ ബി വി പി യുടെ ചെയർമാൻ സ്ഥാനാർഥിയായി നോമിനേഷൻ നൽകി
ഇതെല്ലാം ശരിയെങ്കിൽ
ഇനി എത്ര കാണാനിരിക്കുന്നു?
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News