ബ്ലൂവെയിൽ കൊലയാളി ഗെയിമിന് ശേഷം ലോകത്തെ ഭീതിയിലാഴ്ത്തി മറ്റൊരു ഭ്രാന്തൻ ഗെയിം എത്തി

another killer game after bluewhale

കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന കൊലയാളി ഗെയിം ബ്ലൂവെയിലിന് ശേഷം ലോകത്തെ ഭീതിയിലാഴ്ത്തി മറ്റൊരു ഭ്രാന്തൻ ഗെയിം എത്തിയിരിക്കുന്നു.

48 മണിക്കൂർ മിസിങ് ചലഞ്ച് എന്നറിയപ്പെടുന്ന ഗെയിം ചലഞ്ചാണ് അയർലണ്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത. 48 മണിക്കൂർ നേരത്തേയ്ക്ക് ആരോടും പറയാതെ ഒളിവിൽ പോകുക എന്നതാണ് ചലഞ്ച്.

ഈ സമയത്തിനിടെ പരിഭ്രാന്തരായ സുഹൃത്തുക്കളും ബന്ധുക്കളും പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് പോസ്റ്റുകളുടെയും അയയ്ക്കുന്ന മെസേജുകളുടെയും എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോർ നിർണ്ണയിക്കുക.
ഏതെങ്കിലും കുട്ടികൾ ഈ അപകടം പിടിച്ച കളിയിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നു ഉറപ്പായിട്ടില്ലെങ്കിലും സംഭവത്തിൽ ഫേസ്ബുക്ക് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത അയർലൻഡുകാരിയായ സ്ത്രീയാണ് തന്റെ 12 വയസ്സുകാരിയായ മകൾ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്.

ഇതോടൊപ്പം ഇതേ ചലഞ്ചിന്റെ ഭാഗമെന്ന് സംശയിക്കത്ത രീതിയിൽ മറ്റു ചില കുട്ടികളെയും വീട്ടിൽ നിന്നു കാണാതാകുകയും പിന്നീട് തനിയെ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

another killer game after bluewhale

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top