ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രിയെ അയോഗ്യനാക്കി

ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി ബർനബേ ജോയിസിനെ ഹൈക്കോടതി അയോഗ്യനാക്കി. തെരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ഹൈക്കോടതിയാണ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. ജോയിസിനെ അയോഗ്യനാക്കിയതോടെ സർക്കാർ ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് നിലനിൽക്കുന്നത്.
ജോയിസിൻറെ ഇരട്ട പൗരത്വമാണ് അയോഗ്യതയ്ക്കു കാരണം. ഓസ്‌ട്രേലിയൻ ഭരണഘടന ഇരട്ടപൗരത്വമുള്ളവരെ തെരഞ്ഞെടുക്കുന്നതിൽനിന്ന് വിലക്കിയിട്ടുണ്ട്. ജോയിസിനു പുറമേ മൂന്നു രാഷ്ട്രീയക്കാരെയും ഹൈക്കോടതി അയോഗ്യനാക്കിയിരുന്നു.
australian deputy PM disqualified
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News