Advertisement

ക്രിസ്മസിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും

December 23, 2024
Google News 2 minutes Read
modi

ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മത നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകീട്ട് ആറ് മണിക്ക് ആണ് കൂടിക്കാഴ്ച.

പ്രധാനമന്ത്രിയെ വരവേല്‍ക്കുന്നതിനായി ദേവാലയം ഒരുങ്ങിക്കഴിഞ്ഞു. പ്രാധമിക സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയായി. 2022ലെ ഈസ്റ്റര്‍ ദിനത്തിലും പ്രധാനമന്ത്രി ഈ ദേവാലയം സന്ദര്‍ശിക്കുകയും ഒരു ദേവദാരു വൃക്ഷം നടുകയും ചെയ്തിരുന്നു. ഒട്ടേറെ പ്രമുഖര്‍ സന്ദര്‍ശിച്ച ദേവാലയം കൂടിയാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും.

Read Also: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹത്തിലൂടെയല്ല സായുധ പോരാട്ടത്തിലൂടെയെന്ന് ബിഹാര്‍ ഗവര്‍ണര്‍; ബിജെപിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ്; വിവാദം

ക്രൈസ്തവ വിശ്വാസികളെ കൂടെ കൂട്ടാന്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ് ബിജെപി നേതാക്കള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും ക്രിസ്മസ് ദിനത്തില്‍ ദേവാലയങ്ങളില്‍ എത്തും. കോഴിക്കോട് രൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിനെ കണ്ട് പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം എം ടി രമേശ് അറിയിച്ചു. കതീഡ്രലില്‍ എത്തിയായിരുന്നു ബിഷപ്പിനെ കണ്ടത്.ഇരുവരും ചേര്‍ന്ന് കേക്ക് മുറിച്ചു. ഇക്കഴിഞ്ഞ ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ ഉള്‍പ്പെടെ ക്രൈസ്തവ മേഖലകളില്‍ കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ കഴിഞ്ഞുവെന്ന് ആത്മവിശ്വാസവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ട്. എന്നിരുന്നാലും പ്രധാനമന്ത്രിയുടെ ഗോള്‍ഡഖാന സേക്രട്ട് ഹാര്‍ട്ട് ദേവാലയ സന്ദര്‍ശനം സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ്.

Story Highlights : PM to attend Christmas Celebrations hosted by CBCI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here