രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍

രണ്ടുദിവസത്തെ കേരള സന്ദര്‍ശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്തെത്തും. ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിച്ചേരുക.മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിക്കും.
പള്ളിപ്പുറം ടെക്നോ സിറ്റി ശിലാസ്ഥാപനമാണ് ആദ്യ പരിപാടി.വൈകീട്ട് അഞ്ച് അന്‍പതിന് വെള്ളയമ്പലം അയ്യങ്കാളി പ്രതിമയില്‍ പുഷ്പാര്‍ച്ച നടത്തും. ശേഷം ടാഗോര്‍ തിയറ്ററില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൗര സ്വീകരണം. രാത്രി എട്ടിന് രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കും. ശനിയാഴ്ച രാവിലെ 9.45ന് പ്രത്യേക വിമാനത്തില്‍ രാഷ്‌ട്രപതി കൊച്ചിയിലേക്ക് തിരിക്കും.
രാഷ്‌ട്രപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ramnath kovind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here