രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും വിധിന്യായങ്ങൾ പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണം : രാഷ്ട്രപതി

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലെയും വിധിന്യായങ്ങൾ
പ്രാദേശിക ഭാഷയിൽ ലഭ്യമാക്കണമെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ്.
48 മണിക്കുറിനകം വിധിന്യായങ്ങൾ ലഭ്യമാക്കിയാൽ നീതിന്യായ വ്യവസ്ഥയിൽ എന്താണ് നടക്കുന്നതെന്ന് സാധാരണക്കാരന് മനസിലാക്കാനാവുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഹൈക്കോടതി വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സർക്കാർ ദൗത്യം ഏറ്റെടുത്തതായി
മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഗവർണർ ജസ്റ്റീസ് സദാശിവം , ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് , മുഖ്യമന്ത്രി പിണറായി വിജയൻ , സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ജഡ്ജിമാർ ,
അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
high court verdicts should be produced in regional languages says Ramnath kovind
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here