കോടിയേരിയുടെ കൂപ്പർ യാത്ര; എൽഡിഎഫ് വിശദീകരണ യോഗം ഇന്ന്

ldf explanatory meeting on kodiyeri car journey today complaint against faisal will be examined says motor department

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ കാർയാത്ര വിവാദത്തിൻറെ പശ്ചാത്തലത്തിൽ എൽഡിഎഫ് ഇന്ന് കൊടുവളളിയിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കും. കാരാട്ട് റസാഖ് എംഎൽഎയ്‌ക്കെതിരെ മുസ്ലിം ലീഗ് നടത്തുന്ന പ്രചാരണം ചെറുക്കുക കൂടിയാണ് യോഗത്തിൻറെ ലക്ഷ്യം. കാർയാത്രാ വിവാദത്തിൽ പ്രാദേശിക നേതൃത്വത്തിന് വീഴ്ച പറ്റിയതായി സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു.

സംസ്ഥാന സർക്കാരിൻറെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞും കേന്ദ്രനയങ്ങളെ വിമർശിച്ചും കോടിയേരി നടത്തിയ ജനജാഗ്രത യാത്ര കൊടുവളളിയിലെ കാർ യാത്രയോടെ പുതിയ വിവാദം തുറന്ന സാഹചര്യത്തിലാണ് എൽഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിക്കുന്നത്.

ldf explanatory meeting on kodiyeri car journey today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top