സെൽഫിയെടുക്കുന്നതിനിടെ കാൽ വഴുതി പുഴയിൽ വീണ യുവതികൾ മരിച്ചു

സെൽഫിയെടുക്കുന്നതിനിടെ സഞ്ചാരികളായ രണ്ടു യുവതികൾ പുഴയിൽ വീണ് മുങ്ങിമരിച്ചു. ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി ഇ. ജ്യോതി (27), വിസിയനഗരം സ്വദേശിനി എസ്. ശ്രീദേവി (23) എന്നിവരാണ് മരിച്ചത്.
ഒഡീഷ രായഗാഡ ജില്ലയിലെ നാഗബലി പുഴയിലെ തൂക്കുപാലത്തിലാണ് സംഭവം. വിശാഖപട്ടണത്തുനിന്ന് എത്തിയ ഒമ്പതംഗ വിനോദസഞ്ചാരസംഘത്തിലെ അംഗങ്ങളാണ് ഇരുവരും. സമീപത്തെ പാറ പശ്ചാത്തലമാക്കി സെൽഫിയെടുക്കുമ്പോൾ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു.
നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമനസേനാംഗങ്ങൾ മൃതദേഹങ്ങൾ കരക്കെത്തിച്ചു.
women drowned
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News