അടികൊണ്ട് ചോര ചിന്തിയിട്ടും മോഷ്ടാവിനെ വിടാതെ സെക്യൂരിറ്റി

robbery

ക്രൂരമർദ്ധനമേറ്റിട്ടും എടിഎമ്മിലെ കവർച്ച തടയാൻ ശ്രമിച്ച സെക്യൂരിറ്റിക്കാരന് അഭിനന്ദന പ്രവാഹം. ഗോവയിലെ പനജിയിലാണ് സംഭവം. ചുറ്റിക കൊണ്ടുള്ള മർദ്ദനമേറ്റ് ചോര വാർന്നിട്ടും മോഷ്ടാവിന് പിന്നാലെ ഓടുന്ന സെക്യൂരിറ്റിക്കാരൻ ചർച്ചയാവുകയാണ്. എടിഎം കൗണ്ടറിൽ സ്ഥാപിച്ച സിസിടിവിയിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. മോഷ്ടാവ് അകത്ത് കടന്നയുടൻ സെക്യൂരിറ്റി ഇയാളെ പിടികൂടാൻ ശ്രമിച്ചു.എന്നാൽ ചുറ്റിക കൊണ്ട് മോഷ്ടാവ് സെക്യൂരിറ്റിയുടെ തലയിലടക്കം ക്രൂരമായി അടിച്ചു.

സംഭവത്തിൽ പനാജി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 


atm robbery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top