Advertisement

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഒരു ഭാഗം തകര്‍ന്നുവീണു

October 29, 2017
1 minute Read
road

നഗരത്തില്‍ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഒരു ഭാഗം കുരൂര്‍ തോട്ടിലേക്ക് തകര്‍ന്നുവീണു. ആളപായമില്ല. കുരൂര്‍ പാലത്തിനു സമീപം പെട്രോള്‍ പമ്പിന് എതിര്‍വശത്ത് കൊടുംവളവില്‍ ഇന്നലെ ഉച്ചയോടെയാണ് ദേശീയപാത തകര്‍ന്നത്. ടാക്സി സ്റ്റാന്റ് പ്രവർത്തിക്കുന്ന സ്ഥലത്താണ് അപകടം. അപകടം നടക്കുന്ന സമയത്ത് ഇവിടെ നിറുത്തി ഇട്ടിരുന്ന പിക് അപ് വാൻ തോട്ടിലേക്ക് പതിച്ചു. 10 മീറ്ററോളം നീളത്തില്‍ ഉദ്ദേശം നാലു മീറ്റര്‍ വീതിയിലാണ് റോഡും സംരക്ഷണ ഭിത്തിയും ഉള്‍പ്പെടെ തകര്‍ന്നത്. ഇവിടെ റോഡിൽ വലിയ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബസ്, ലോറി, ഭാരവണ്ടികള്‍ എന്നിവ ബൈപ്പാസ് വഴി തിരിച്ചുവിടും.

road

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top