റിയാലിറ്റി ഷോ താരം മോഷണക്കേസിൽ അറസ്റ്റിൽ

theft

നിരവധി മോഷണ കേസുകളില്‍ മുഖ്യസൂത്രധാരനായ മുന്‍ റിയാലിറ്റി ഷോ താരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ ഐഡള്‍ റിയാലിറ്റി ഷോ താരവും ത്വായ്ക്കോണ്ട സ്വര്‍ണ മെഡല്‍ ജേതാവുമായസുരാജാണ് പിടിയിലായത്. സുരാജിനൊപ്പം  അനില്‍ എന്നയാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഞ്ചു വര്‍ഷമായി തേടിക്കൊണ്ടിരുന്ന പ്രതിയെയാണ് കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത്. ഇരുവരുടേയും പക്കല്‍ നിന്നും പെപ്പര്‍ സ്പ്രേ, മോഷണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു. ഒക്ടബോര്‍ 21ന് ഔട്ടര്‍ ഡല്‍ഹിയിലെ രന്‍ഹോലയില്‍ നടത്തിയ മോഷണത്തിനാണ് ഇവരെ പിടികൂടിയത്.

theft

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top