ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍

attack

ഡല്‍ഹിയിലെ സാകേതിലുള്ള സ്വകാര്യ ആശുപത്രിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍. വാളും വെട്ടുകത്തിയുമായി എത്തിയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോ എന്‍ഐഎ പുറത്ത് വിട്ടു. ശനിയാഴ്ച രാവിലെ മൂന്ന് മണിയോടെ മൂന്ന് നൈജീയക്കാര്‍ മുറിവേറ്റ നിലയില്‍ ആശുപത്രിയിലെത്തിയിരുന്നു. അതിന് പിന്നാലെ കുറച്ച് നൈജീയക്കാര്‍ ആശുപത്രിയ്ക്ക് വെളിയില്‍ കാത്തുനിന്നിരുന്നു. ആ സമയത്ത് ഓട്ടോയില്‍ മറ്റൊരു നൈജീരിയന്‍ പൗരന്‍ ആശുപത്രി വളപ്പില്‍ കടന്നതോടെയാണ് ആക്രമണം ഉണ്ടായത്. ആശുപത്രിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് നൈജീരിയക്കാര്‍ ആക്രമണം അഴിച്ച് വിട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top