ഹാദിയയെ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി

ഹാദിയയെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി.ഹാദിയ കേസിൽ എൻ.ഐ.എ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കവെയാണ് കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ് ഹാദിയയെ ഹാജരാക്കുക എന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. നവംബര്‍ 27നാണ് ഹാദിയയെ കോടതിയില്‍ ഹാജരാകേണ്ടത്.
ഹാദിയയുടേയും, പിതാവിന്റേയും, എന്‍ഐയുടേയും ഭാഗം കേള്‍ക്കും. എന്നിട്ട് മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.കേസ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. ഹാദിയയ്ക്കുള്ള സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ തുടരണം. പൊത ജനങ്ങളുടെ വികാരം അനുസരിച്ച് കോടതിയ്ക്ക് പ്രതികരിക്കാനാകില്ല. ഇനി കുറ്റവാളിയെ ആണ് വിവാഹം കഴിച്ചതെങ്കില്‍ പോലും അത് തിരുത്താന്‍ കോടതിയ്ക്കാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
അതേസമയം ഹാദിയ ഒറ്റപ്പെട്ട സംഭവം അല്ലെന്ന് എന്‍ ഐ എ കോടതിയെ ബോധിപ്പിച്ചു. ഹാദിയയുടെ കേസില്‍ നടന്നത് സൈക്കോളജിക്കല്‍ കിഡ്നാപ്പിംഗ് ആണെന്നും എന്‍ഐഎ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here