കാരാട്ട് ഫൈസലിന് നോട്ടീസ്

കൊടിയേരി കയറിയ മിനികൂപ്പര്‍ കാറിന്റെ ഉടമ കാരാട്ട് ഫൈസലിന് നോട്ടീസ്. മോട്ടോര്‍വാഹന വകുപ്പാണ് നോട്ടീസയച്ചത് .നികുതിവെട്ടിച്ച് ആഡംബര കാര്‍ ഓടിക്കുന്നുവെന്ന പരാതിയിലാണ് നോട്ടീസ്. കൊടുവള്ളി ജോയിന്റ് ആര്‍ടിഒ ആണ് നോട്ടീസയച്ചത്. പത്തുലക്ഷം രൂപ വെട്ടിച്ച് വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയതെന്ന് കണ്ടെത്തിയിരുന്നു. ഏഴു ദിവസത്തിനകം ഹിയറിങിന് ഹാജരാകാന്‍ നിര്‍ദ്ദേശം. നികുതിവെട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലില്‍ നടി അമലാപോളിനും നോട്ടീസ് നല്‍കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ രേഖകളുമായി ഹാജരാകാനാണ് നിര്‍ദ്ദേശം
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News