സിവയെ മലയാളം പഠിപ്പിച്ചതാരാണെന്ന് അറിയുമോ ?

person behind ziva malayalam song

ക്രിക്കറ്റ് താരം ധോണിയുടെ മകൾ പാടിയ അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രണ്ടു വയസ്സുകാരി സിവയുടെ ഈ പ്രകടനം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ധോണി തന്നെയാണ് പങ്കുവെച്ചത്.

എന്നാൽ ഹിന്ദിക്കാരിയായ സിവ എങ്ങനെ മലയാളം പഠിച്ചുവെന്ന ചോദ്യമാണ് ആരാധകരുടെ മനസ്സിൽ ഉദിച്ചത്. ഒടുവിൽ ശ്രീശാന്തിലേക്ക് വരെ സംശയം എത്തി. എന്നാൽ ഒടുവിൽ ആ മലയാളം പാട്ടിന് പിന്നിൽ ആരെന്നത് പുറത്തുവന്നിരിക്കുകയാണ്.

കുട്ടിയെ നോക്കുന്ന മലയാളിയായ ചേച്ചി യാണു പാട്ട് പഠിപ്പിച്ചത് എന്നാണ് പുതിയ വാർത്ത. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

person behind ziva malayalam song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top