ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്; രണ്ടാം ഘട്ടത്തിനുള്ള പ്രചാരണത്തിന് തയാറെടുത്ത് പാര്‍ട്ടികള്‍

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. ഇതുവരെ രേഖപ്പെടുത്തിയത് 65.15% പോളിംഗാണ്. 43 മണ്ഡലങ്ങളിലായി 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടിയത്. അതിനിടെ നിശബ്ദ പ്രചാരണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. (Jharkhand elections 2024 Over 64% turnout in 43 seats)
ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ പൊതുവെ സമാധാനപരമായിരുന്നു പോളിംഗ്. പ്രചരണത്തിലെ വീറും വാശിയും പോളിങിലും പ്രതിഫലിച്ചിട്ടുണ്ട്.73% രേഖപ്പെടുത്തിയ ലോഹര്‍ദഗ ജില്ലയിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയത്.ക്രിക്കറ്റ് താരം ധോണിയും ഭാര്യ സാക്ഷിയും റാഞ്ചിയില്‍ വോട്ട് രേഖപ്പെടുത്തി.950 നക്‌സല്‍ ബാധിത മേഖലയിലെ ബൂത്തുകളില്‍ അതീവ സുരക്ഷ ഒരുക്കിയാണ് പോളിംഗ് നടന്നത്. ജാര്‍ഖണ്ഡില്‍ നിശബ്ദ പ്രചാരണ ദിനത്തില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ബിജെപി ദേശീയ വക്താവ് സംപിത് മിത്ര ആരോപിച്ചു.
Read Also: ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രം, ഹിന്ദുക്കൾക്കും സിഖുകാർക്കും വിളമ്പില്ലെന്ന് എയർ ഇന്ത്യ
ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ രണ്ടാംഘട്ടത്തിനായുള്ള വാശിയേറിയ പ്രചാരണം മുന്നണികള്‍ ആരംഭിച്ചു. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും റാലികള്‍ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാനത്തെ പ്രചാരണ രംഗത്ത് സജീവമല്ലാത്തതില്‍ ഇന്ത്യ മുന്നണിയില്‍ ചില പൊട്ടിതെറികളും ഉടലെടുത്തിട്ടുണ്ട്.
Story Highlights : Jharkhand elections 2024 Over 64% turnout in 43 seats
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here