Advertisement

കാർബൺ വാതകത്തിന്റെ തോതിൽ റെക്കോർഡ് വർധന : യുഎൻ റിപ്പോർട്ട്

October 31, 2017
1 minute Read
Carbon Dioxide Levels Grew at Record Pace

ഭൂമിയുടെ ഉപരിതലത്തിലുള്ള കാർബൺ വാതകത്തിന്റെ തോത് കഴിഞ്ഞ ഒരുവർഷത്തിനിടെ റെക്കോർഡ് ഉയരത്തിലെത്തിയതായി യു.എൻ റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ ശരാശരി തോതിന് 50 ഇരട്ടി വർധനവാണ് 2016ൽ മാത്രം ഉണ്ടായതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

യു.എന്നിനു കീഴിലുള്ള വേൾഡ് മെട്രോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യു.എം.ഒ) പ്രസിദ്ധീകരിച്ച ഈ വർഷത്തെ ഗ്രീൻഹൗസ് ഗ്യാസ് ബുള്ളറ്റിനിലാണു ലോകത്തെ ഭീതിയിലാക്കുന്ന കണക്കുകളുള്ളത്.

മനുഷ്യന്റെ പ്രവർത്തനങ്ങളും എൽനിനോ കാലാവസ്ഥാ പ്രതിഭാസവും കാരണം എട്ടു ലക്ഷം വർഷങ്ങളായി ഭൂമി ദർശിക്കാത്ത തോതിലുള്ള കാർബൺ വാതകതോതാണ് കഴിഞ്ഞ വർഷമുണ്ടായതെന്ന് ഡബ്ല്യു.എം.ഒ ശാസ്ത്രഗവേഷകർ ചൂണ്ടിക്കാട്ടി. ആഗോള താപനിലയുടെ ലക്ഷ്യങ്ങളെ അപ്രാപ്യമാക്കിത്തീർക്കുന്നതാണ് ഇതെന്നു സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

Carbon Dioxide Levels Grew at Record Pace

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top