ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ

കൊല്ലം ചവറയില്‍ ഇരുമ്പ് പാലം തകര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായമായി നല്‍കും. ഇന്നലെ കെഎംഎല്ലിന്റെ മിനറല്‍ സപ്പറേഷന്‍ യൂണിറ്റിലേക്കുള്ള ഇരുമ്പു നടപ്പാലം തകര്‍ന്ന് മൂന്ന് സ്ത്രീകളാണ് മരിച്ചത്. ചവറ സ്വദേശി പാലാഴിയില്‍ ശ്യാമള ദേവിയും ഏഞ്ജലീനയും അന്നമ്മയുമാണ് മരിച്ചത്. മൂന്ന് പേരും കമ്പനിയിലെ തൊഴിലാളികള്‍. ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. സമരം ചെയ്ത് വരുന്ന മൈനിംഗ് കരാര്‍ തൊഴിലാളികള്‍ പ്രകടനം കഴിഞ്ഞ് കമ്പനിയിലേക്കും പുറത്തേക്കുമായി ഒരുമിച്ച് പാലത്തില്‍ കയറിയതാണ് ദുരന്തം ഉണ്ടാക്കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here