ബ്രഹ്മപുത്രയെ വഴിതിരിച്ചുവിടാൻ ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കം പണിയാനൊരുങ്ങി ചൈന

china plans to built worlds largest tunnel to divert Brahmaputra

ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാനൊരുങ്ങി ചൈന. 1000 കിലോമീറ്ററായിരിക്കും തുരങ്കത്തിന്റെ നീളം. തുരങ്കം നിർമ്മിക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയാണ് അധികൃതർ. പദ്ധതിക്ക് 9.76 ലക്ഷം കോടി ഇന്ത്യൻ രൂപ ചെലവുവരുമെന്നാണ് കരുതുന്നത്.

1000 കോടി മുതൽ 1500 കോടി വരെ ടൺ വെള്ളം കൊണ്ടുപോകാൻ കഴിയുന്ന ടണലാണ് ചൈനയിലെ എഞ്ചിനീയർമാർ വിഭാവനം ചെയ്തിരിക്കുന്നത്.

ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്‌പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എത്തിക്കാൻ ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയിൽ നിന്നാണ് ടണൽ നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പദ്ധതി സർക്കാരിനു മുന്നിൽ സമർപ്പിച്ചത്.

 

china plans to built worlds largest tunnel to divert Brahmaputra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top