കുവൈറ്റ് മന്ത്രിസഭ രാജി വച്ചു

ministry

കുവൈത്തില്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക്കിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു.അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച നടക്കാനിരിക്കെയാണ് രാജി. കുവൈത്ത് അമീര്‍ മന്ത്രിസഭയുടെ രാജി സ്വീകരിച്ചു. പുതിയ മന്ത്രിസഭ ചുമതലയേല്‍ക്കുന്നതുവരെ കാവല്‍ മന്ത്രിസഭയായി തുടരുന്നതിന് മന്ത്രിസഭയെ ചുമതലപ്പെടുത്തി.

കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് മന്ത്രിസഭ അധികാരത്തിലേറിയത്. ഒരു വര്‍ഷം പൂര്‍ത്തിയാകാതെയാണ് രാജി. കഴിഞ്ഞാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ 10 അംഗങ്ങളാണ് മന്ത്രിക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top