കാറിടിച്ച് പരുക്കേറ്റ വിദ്യാർഥിനി മരിച്ചു

ബസ് കാത്തുനിൽക്കെ കാറിടിച്ച് പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. കരിവേടകം ആലുങ്കലിലെ മാർട്ടിൻ മിനി എന്നിവരുടെ മകളും ഇരിയണ്ണി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയുമായിരുന്ന ആൽഫി മാർട്ടിനാണ് (17) കഴിഞ്ഞ ദിവസം സന്ധ്യയോടെ മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്.
ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഇരിയണ്ണിയിൽ ബസ് കയറാൻ കാത്തുനിൽക്കുകയായിരുന്ന ആൽഫി ഉൾപ്പെടെയുള്ള വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ തലയ്ക്കുപരുക്കേറ്റ ആൽഫി കഴിഞ്ഞ ദിവസം വരെ അബോധാവസ്ഥയിൽ കഴിയുകയായിരുന്നു.
student died in accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here