അതൃപ്തി പ്രകടിപ്പിച്ച് ഉബൈദ്

രാജീവ് വധക്കേസിലെ ഉത്തരവിൽ തനിക്കെതിരായ പരാമർശങ്ങള്‍ക്കെതിരെ ജസ്റ്റീസ് പി ഉബൈദ് രംഗത്ത്. ജസ്റ്റീസ് ഹരിപ്രസാദിന്റെ പരാമർശം അനുചിതമാണെന്ന് ഉബൈദ് കുറ്റപ്പെടുത്തി.അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവിനെതിരായ വിമര്‍ശനത്തിനെതിരെയാണ് ഉബൈദ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കുന്നില്ലെന്ന് ജസ്റ്റീസ് പി ഉബൈദ് പ്രതികരിച്ചു. ഒരു കീഴ്ക്കോടതി ജഡ്ജിയുടെ ഉത്തരവിനെ സിംഗിൾ ജഡ്ജിന് തിരുത്താം. എന്നാല്‍ സിംഗിൾ ജഡ്ജിയുടെ പിഴവു തിരുത്തേണ്ടത് സിംഗിൾ ബഞ്ചല്ല. തന്റെ ഉത്തരവിലെ പിഴവു തിരുത്തേണ്ടത് ഡിവിഷൻ ബഞ്ചോ സുപ്രീം കോടതിയോ ആണ്. വ്യക്തിപരമായി അവമതിപ്പ് ഉണ്ടാക്കുന്ന പരാമര്‍ശമാണിത്. ജഡ്ജിമാരെല്ലാം സമൻമാരാണെന്നും ഉബൈദ് വ്യക്തമാക്കി.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News