ഇന്ന് കേരളപ്പിറവി

keralam

ഐക്യ കേരളത്തിന് ഇന്ന് 61ാം പിറന്നാള്‍. നാട്ടുരാജ്യങ്ങള്‍ ചേര്‍ത്ത് 1956നവംബര്‍ ഒന്നിനാണ് കേരള സംസ്ഥാനം രൂപീകൃതമായത്. ലോക മാധ്യമങ്ങളില്‍ പോലും നമ്മുടെ കൊച്ച് സംസ്ഥാനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്ന ഒരു സന്ദര്‍ഭത്തില്‍ കൂടിയാണ് ഇത്തവണ കേരളപ്പിറവി എത്തുന്നത്. കഴിഞ്ഞ ദിവസത്തെ വാഷിംഗ്ടണ്‍ പോസ്റ്റിലാണ് കേരളത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അച്ചടിച്ച് വന്നത്.

എത്ര അകലെയായിരുന്നാലും മലയാളവും കേരളവും നമുക്ക് പോറ്റമ്മയ്ക്ക് സമമാണ്.കേരളപിറവിയുടെ ഭാഗമായി വിപുലമായ പരിപാടികള്‍ക്കാണ് സംസ്ഥാന സര്‍ക്കാരും നിയമസഭയും രൂപം നല്‍കിയിരിക്കുന്നത്. എല്ലാ വായനക്കാര്‍ക്കും ട്വന്റിഫോര്‍ ന്യൂസിന്റെ കേരളപ്പിറവി ആശംസകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top