ചെന്നിത്തലയുടെ പടയൊരുക്കം യാത്ര ഇന്നാരംഭിക്കും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ യാത്ര പടയൊരുക്കത്തിന് ഇന്ന് തുടക്കമാകും.  കാസർകോട് ഉപ്പളയിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി ജാഥ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ ജനരോഷം ഉയർത്താൻ ലക്ഷ്യമിട്ടാണ് യാത്ര. മൻമോഹൻ സിങ്, ശരത് യാദവ്, ഗുലാം നബി ആസാദടക്കമുള്ള ദേശീയ നേതാക്കളും ഒരുമാസം നീളുന്ന യാത്രയുടെ ഭാഗമാകും.  കർണാടക പഞ്ചാബ് മുഖ്യമന്ത്രിമാരും യാത്രയില്‍ പങ്കെടുക്കാനെത്തും. ഡിസംബർ ഒന്നിന് എ.ഐ.സി.സി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന റാലിയോടെ ശംഖുമുഖം കടപ്പുറത്ത് യാത്ര സമാപിക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top